Prawn/ Shrimp Roast


A typical Kerala Style seafood delicacy.. Simple yet delicious & Purely Nadan recipe!!!

Ingredients

praw

Prawn/ shrimp – 1/2 kg (cleaned and deveined)

Curry leaves-few

Green chillies- 2 (adjust according to your taste)

Onion finely chopped – 1 medium

prawn roast

To grind into paste:

CAM04287

Small onion (Shallots) – 6

Garlic – 4 cloves

Ginger – 1 small piece

Turmeric powder – 1/4 tsp

Chilly Powder – 2 tsp ( according to ur taste)

Coriander powder- 1/2- 1 tsp

Fennel/ Perum jeerakam –  1 tsp

Curry leaves – few

Lemon juice -1 tsp

Coconut oil – 1 tsp

salt

prawn

Method:

Clean and de-veined the prawn  and keep it aside.

Grind altogether listed above ” To grind into smooth paste” with small amount of water.

Marinate the prawn with this grounded paste in a Pressure cooker and keep it aside for 15 minutes.

Then pour 3 tbsp water, cook the prawn (about 2 whistle).

Heat a pan with few 1-2 tbsp coconut oil sprinkle some curry leaves, transfer the cooked prawn to this pan and roast until it turns light brown . Now add some finely chopped onion and green chillies until onions become transparent and prawn gets roasted well and also ‘ll get nice aroma from the roasted prawn . Adjust the salt. Then turn off the stove, Serve warm with steamed rice and Njoy!!!

prwn

Please do try  “Prawn/ Shrimp Roast” recipe .

Recipes in Malayalam

നാടന്‍ ചെമ്മീന്‍ റോസ്റ്റ്:

മീഡിയം ചെമ്മീന്‍ – 1/2 കിലോ  (നാരെല്ലാം കളഞ്ഞു ക്ലീന്‍ ആക്കിയത് )

കറിവേപ്പില – കുറച്ച്

പച്ചമുളക് – 2 ( എരിവിനു അനുസരിച്ച്)

വലിയ ഉള്ളി – 1 മീഡിയം ( നീളത്തില്‍ കനം കുറച്ചു അരിഞ്ഞത്)

വെളിച്ചെണ്ണ- 1-2 ടേബിള്‍സ്പൂണ്‍

മസാല പേസ്റ്റ് ആക്കാന്‍ വേണ്ട സാധനങ്ങള്‍:

ചെറിയ ഉള്ളി- 6 എണ്ണം

വെളുത്തുള്ളി – 4 അല്ലി

ഇഞ്ചി – 1 ഇഞ്ചു കഷ്ണം

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

മുളകുപൊടി – 2 ടീസ്പൂണ്‍ ( എരിവനുസരിച്ച്‌)

മല്ലിപ്പൊടി- 1 ടീസ്പൂണ്‍

പെരുംജീരകപ്പൊടി – 1 ടീസ്പൂണ്‍

കറിവേപ്പില- കുറച്ച്

നാരങ്ങാനീര് – 1 ടീസ്പൂണ്‍

വെളിച്ചെണ്ണ- 1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം:

ചെമ്മീന്‍ നാരെല്ലാം കളഞ്ഞു നന്നായി വൃത്തിയാക്കി വെക്കുക. ( വിനിഗര്‍ ഒഴിച്ച് കഴുകിയാല്‍ നന്നായി ക്ലീന്‍ ആയി കിട്ടും).

ഇനി “മസാല പേസ്റ്റ് ” അതില്‍ പറഞ്ഞിട്ടുള്ളത് കുറച്ചു വെള്ളമൊഴിച്ച് നന്നായി പേസ്റ്റ് ആക്കിയെടുക്കുക.

ഒരു പ്രഷര്‍ കുക്കര്‍ എടുത്തു അതില്‍ ക്ലീന്‍ ചെയ്തു വെച്ച ചെമ്മീന്‍ മസാല്‍ പേസ്റ്റ് ഇട്ടു നന്നായി തേച്ചു പിടിപ്പിച്ചു 15 മിനിറ്റ്‌ വെക്കുക. ശേഷം 3 ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക ( 2 വിസില് വന്നിട്ട്).

പിന്നീടു തുറന്നു അതില്‍ വെള്ളം ഉണ്ടെങ്കില്‍ നന്നായി വറ്റിച്ചു എടുക്കണം.

ഇനി ഒരു പാന്‍ ചൂടാക്കി അതില്‍ വെളിച്ചെണ്ണ ഒഴിച്ച് , കറിവേപ്പില ഇട്ടു, വെന്ത ചെമ്മീന്‍ അതില്‍ ഇട്ടു ചെറുതായി മൊരിഞ്ഞു തുടങ്ങുമ്പോള്‍ അതിലേക്കു സവാള അരിഞ്ഞതും പച്ചമുളകും ഉപ്പ് നോക്കിയിട്ട് ഉപ്പും ഇട്ട് നന്നായി റോസ്റ്റ് ആക്കണം .നല്ല ബ്രൌണ്‍ കളര്‍ ആയി നല്ല മൊരിഞ്ഞ ചെമ്മീന്റെ മണം കിട്ടും . ചെമ്മീന്‍ റോ സ്റ്റ് റെഡി .

ശേഷം  തീ ഓഫ്‌ ചെയ്തു നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്….ചോറിന്റെ കൂടെ ഈ ചെമ്മീന്‍ റോസ്റ്റ് ഉണ്ടെങ്കില്‍ വേറെ ഒന്നും വേണ്ട. അത്രയ്ക്ക് ടേസ്ടിയാണ് :p.

എല്ലാവരും ഉണ്ടാക്കി നോക്കണം . അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുത്. 🙂

Tags: Kerala Style, Bachelor Recipes